തിരുവനന്തപുരം മെഡിക്കൽ കോളജിലെ നാല് ഡോക്ടർമാർക്ക് കൊവിഡ്; 30 ഡോക്ടർമാർ ക്വാറന്റൈനിൽ
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ നാല് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പിജി ഡോക്ടർമാർക്കും ഒരു ഹൗസ് സർജനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സർജറി യൂനിറ്റിലെ 30 ഡോക്ടർമാർ ക്വാറന്റൈനിൽ പ്രവേശിച്ചു. സർജറി വാർഡ് അടച്ചിട്ടു
ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരും രോഗബാധിതരാകുന്നത് വലിയ പ്രതിസന്ധിയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ സൃഷ്ടിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികകളുള്ള ജില്ലയാണ് തിരുവനന്തപുരം.
മെഡിക്കൽ കോളജ് ഏതാണ്ട് കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. രോഗപകർച്ച കൂടുതലുള്ള വാർഡുകളിൽ പ്രഥമഘട്ട ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ അധികൃതർ നടത്തുന്നു. ആദ്യഘട്ടത്തിൽ പൂന്തുറയിലും ബീമാ പള്ളിയിലുമാണ് പ്രാഥമിക ഘട്ട ചികിത്സാ കേന്ദ്രം സജ്ജമാക്കിയത്