ലൈംഗികാവശ്യം നിരസിച്ചതിൽ പ്രകോപിതനായി; ഏലംകുളത്ത് യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് കുറ്റക്കാരൻ
മലപ്പുറം ഏലംകുളത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് മുഹമ്മദ് റഫീഖാണ് ഫാത്തിമയെ ഫാത്തിമ ഫഹ്നയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ ആഭരണങ്ങൾ ഭർത്താവിൽ നിന്ന് കണ്ടെടുത്തു.
ഏലംകുളത്തെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ തന്നെ പൊലീസ് യുവതിയുടെ ഭർത്താവായ റഫീഖിനെ കസ്റ്റഡിയിലെടുത്തിട്ടുരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഭർത്താവ് കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഭാര്യയുമായി നേരത്തെ തന്നെ ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് പ്രതി പറഞ്ഞു. ഭാര്യയിൽ പലതരത്തിലുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. അതാണ് പ്രധാനമായിട്ടും ഈ കൊലപാതകത്തിലേക്ക് എത്തിച്ചത്. കൂടാതെ സംഭവം നടക്കുന്ന ദിവസം പ്രതി റഫീഖ് ആ ചില ലൈംഗിക ആവശ്യങ്ങൾ ഭാര്യയോട് ഉന്നയിച്ചിരുന്നു. യുവതി ഇത് നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് താൻ അതിക്രൂരമായി ഭാര്യയെ കൊന്നുകളഞ്ഞത് എന്ന് റഫീഖ് പൊലീസിനു മൊഴിനൽകി. കൈകാലുകൾ ബന്ധിപ്പിച്ച്, വായ മൂടിക്കെട്ടി, ശ്വാസം മുട്ടിച്ച് കഴുത്ത് ഞെരിച്ചാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് റഫീഖ് മൊഴിനൽകി.
അടുത്ത ദിവസം പ്രതിയുമായി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. കുറ്റകൃത്യം നടത്തിയതിനുശേഷം ഇയാൾ ഭാര്യയുടെ ആഭരണങ്ങളുമായി സ്വന്തം വീട്ടിലേക്ക് പോയി. യുവതിയുടെ മാതാവാണ് ശബ്ദംകേട്ട് മുറിയിലേക്ക് വരികയും യുവതിയെ ജനലിനരികിൽ വായമൂടിക്കെട്ടി കൈകാലുകൾ ബന്ധിപ്പിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്. തുടർന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരണപ്പെടുകയായിരുന്നു.