ആലപ്പുഴ തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും
ആലപ്പുഴ തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒരുമാസം മുൻപേയാണ് ബണ്ട് തുറക്കുന്നത്. കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് തുറക്കാൻ തീരുമാനമായത്.
ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലെ കൊയ്ത്ത് അതിനു മുൻപ് പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ല കളക്ടർ ഹരിത വി. കുമാർ നിർദേശിച്ചു. അടുത്ത വർഷം മുതൽ കൃത്യമായി കാർഷിക കലണ്ടർ അനുസരിച്ച് കൃഷി ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും ബന്ധപ്പെട്ട മറ്റു വകുപ്പു ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.