ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണം; നിലമ്പൂരിൽ പോസ്റ്റർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. നിലമ്പൂർ കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിൽ നിറസാന്നിധ്യമായ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുക എന്നാണ് പോസ്റ്ററിലുള്ളത്.
മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, ആര്യാടൻ ഷൗക്കത്ത് എന്നിവരെയാണ് മണ്ഡലത്തിൽ കോൺഗ്രസ് ആദ്യം പരിഗണിച്ചിരുന്നത്. അവസാന ഘട്ടമെത്തുമ്പോഴേക്കും വി വി പ്രകാശിന്റെ പേരാണ് കൂടുതൽ ഉയർന്നു കേൾക്കുന്നത്. ഇതിന് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.