മെഡിക്കൽ സീറ്റ് തട്ടിപ്പ്: ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇ ഡി ഓഫീസിൽ രാവിലെ പത്ത് മണിയോടെയാണ് ഷൗക്കത്ത് ഹാജരായത്.
നിലമ്പൂരിലെ എജ്യൂക്കേഷൻ കൺസൾട്ടന്റായിരുന്ന സിബി വയലിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന പരാതിയിലാണ് ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നത്. ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂർ പാട്ടുത്സവ നടത്തിപ്പിന് നാൽപത് ലക്ഷത്തിലധികം രൂപ നൽകിയിട്ടുണ്ടെന്ന് സിബി ഇ ഡിക്ക് മൊഴി നൽകിയിരുന്നു
ഇത് രണ്ടാം തവണയാണ് ആര്യാടൻ ഷൗക്കത്ത് ഇ ഡിക്ക് മുന്നിൽ ഹാജരാകുന്നത്. നേരത്തെ കേസിൽ ഷൗക്കത്തിനെ പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.