മാവേലി എക്‌സ്പ്രസിൽ മർദനമേറ്റത് ക്രിമിനൽ കേസുകളിലെ പ്രതിയായ പൊന്നൻ ഷമീറിന്
മാവേലി എക്‌സ്പ്രസിൽ എ എസ് ഐ മർദിച്ച ആളെ തിരിച്ചറിഞ്ഞു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പൊന്നൻ ഷമീറിനാണ് മർദനമേറ്റത്. പോലീസിന് ഇയാളെ മനസ്സിലായിരുന്നില്ല. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കൂത്തുപറമ്പ സ്വദേശിയായ ഷമീർ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസം
പീഡനക്കേസിലടക്കം ഇയാൾ പ്രതിയാണ്. മാല പൊട്ടിക്കൽ, ഭണ്ഡാര കവർച്ച തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്. ചില കേസുകളിൽ ശിക്ഷിപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് മദ്യലഹരിയിൽ സ്ത്രീകളെ ട്രെയിനിൽ നിന്ന് ശല്യം ചെയ്ത ഷമീറിനെ പോലീസ് മർദിച്ച് ഇറക്കിവിട്ടത്. ഇത് ചില ചാനലുകൾ മനുഷ്യാവകാശ പ്രശ്‌നമായി ഉയർത്തി കൊണ്ടുവരികയായിരുന്നു.