വാക്‌സിൻ വിതരണം: കേരളത്തിന് പ്രഥമ പരിഗണന ലഭിച്ചേക്കും, കൂടുതൽ സ്റ്റോക്കുകൾ എത്തും
ജനുവരി 16 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കുമ്പോൾ കേരളത്തിന് മുഖ്യ പരിഗണന ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ രോഗവ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. മറ്റൊന്ന് മഹാരാഷ്ട്രയും. അതിൽ കേരളത്തിനും മഹാരാഷ്ട്രയും പ്രഥമ പരിഗണന ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ
കൂടുതൽ സ്‌റ്റോക്കുകൾ കേരളത്തിലേക്ക് എത്തും. കൊവിൻ ആപ്ലിക്കേഷനിൽ കേരളത്തിൽ നിന്ന് 3.7 ലക്ഷം ആരോഗ്യപ്രവർത്തകരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്. ഡ്രൈ റൺ വഴി ഇവരിൽ പലർക്കും വാക്‌സിൻ വിതരണത്തിൽ പരിശീലനവും ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 133 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രത്തിലും പ്രതിദിനം നൂറ് പേർക്ക് വാക്‌സിൻ നൽകും. ആദ്യ ദിവസം തന്നെ 13,300 പേർക്ക് വാക്‌സിൻ നൽകാൻ ഇതുവഴി സാധിക്കും.