കൊവിഡ് വാക്‌സിൻ വിതരണം രണ്ട് ദിവസത്തിനുള്ളിൽ; മുന്നൊരുക്കങ്ങൾ പൂർത്തിയായി
രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്നോ നാളെയോ ആയി വാക്‌സിനുകൾ എത്തിക്കും. ഇതിനായി യാത്രാ വിമാനങ്ങൾ അനുവദിച്ചിട്ടുണ്ട്
വിവിധ ഭാഗങ്ങളിലായുള്ള 41 കേന്ദ്രങ്ങളിലേക്ക് പൂനെയിൽ നിന്നാണ് വാക്‌സിൻ എത്തിക്കുന്നത്. കഴിക്കൻ മേഖലയിൽ കൊൽക്കത്തയാണ് പ്രധാന വിതരണ കേന്ദ്രം. ദക്ഷിണ മേഖലയിൽ ചെന്നൈയും ഹൈദരാബാദുമാണ് പ്രധാന കേന്ദ്രങ്ങൾ
രാജ്യവ്യാപകമായി നാളെ വാക്‌സിന്റെ ഡ്രൈ റൺ നടക്കും. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തി. വാക്‌സിനെതിരായ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു.
യുപിയിലും ഹരിയാനയിലും ഒഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെ ജില്ലകളിലും നാളെ ഡ്രൈ റൺ നടക്കും. യുപിയിൽ ജനുവരി 5ന് ഡ്രൈ റൺ നടന്നിരുന്നു. ഹരിയാനയിൽ ഇ്‌നാണ് ഡ്രൈ റൺ നടക്കുന്നത്.