Sunday, April 13, 2025
National

വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള അവസാന ഘട്ട ഡ്രൈ റൺ വെള്ളിയാഴ്ച

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ വെള്ളിയാഴ്ച വീണ്ടും നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡ്രൈ റൺ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ അറിയിച്ചു.

ജനുവരി 2ന് രാജ്യത്തെ 116 ജില്ലകളിലായി 259 കേന്ദ്രങ്ങളിൽ നടന്നിരുന്നു. ഇത് വിജയകരമായിരുന്നുവെന്നും ഇതിന്റെ ഫലങ്ങൾ കൂടി വിലയിരുത്തിയാകും വാക്‌സിൻ വിതരണം എങ്ങനെ നടത്തണമെന്ന നടപടിക്രമങ്ങൾ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

സംസ്ഥാനങ്ങൾക്കുള്ള വാക്‌സിൻ വിതരണം ജനുവരി 13ന് തുടങ്ങാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് വീണ്ടും ഡ്രൈ റൺ നടത്തുന്നത്. ഇത് കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ രാജ്യവ്യാപകമായ റിഹേഴ്‌സലാകും.

Leave a Reply

Your email address will not be published. Required fields are marked *