ജമ്മുകശ്മീർ ഹൗസ്‌ബോട്ടുകളുടെ ഉത്സവം ദാൽ തടാകത്തിൽ
ജമ്മുകശ്മീരിൽ ശൈത്യകാല വിനോദസഞ്ചാരത്തിന് മിഴിവേകി ദാൽ തടാകം. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഹൗസ്‌ബോട്ടുകളുടെ ഉത്സവം നടന്നത്. ശ്രീനഗർ ജില്ലാ ഭരണകൂടവും വിനോദ സഞ്ചാരവകുപ്പും സംയുക്തമായാണ് തയ്യാറെടുപ്പുകൾ നടത്തിയത്.
ഹൗസ് ബോട്ടുകളേയും തടാകത്തിൽ ചുറ്റിസഞ്ചരിക്കാവുന്ന ചെറുബോട്ടുകളേയും വധുവിനെപ്പോലെ അണിയിച്ചൊരുക്കുന്ന ചടങ്ങാണ് ജമ്മുകശ്മീരിലെ ശൈത്യകാല ഉത്സവം. ഡിസംബർ 7, 8 തീയതികളിലായാണ് ചടങ്ങ് നടന്നത്.
ഹൗസ്‌ബോട്ട് ഫെസ്റ്റിവൽ എന്ന പേരിൽ തന്നെയാണ് ശൈത്യകാല വിനോദ സഞ്ചാര ആഘോഷം ആരംഭിച്ചിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയായതിനാൽ ഡിസംബർ മാസത്തിൽ വിനോദസഞ്ചാരികൾ കുറയുന്നത് പരിഹരിക്കാനാണ് ഹൗസ്‌ബോട്ട് ഫെസ്റ്റിവൽ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചതെന്ന് വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ഹസീബ് പീർ അറിയിച്ചു.