കോണ്‍സുലേറ്റ് വഴി കടത്തിയ സ്വര്‍ണം കണ്ടെടുത്തു; സ്വർണ്ണക്കടത്തിലെ എം ശിവശങ്കറിന്റെ പങ്ക് ആവർത്തിച്ച് ഇഡി
മലപ്പുറം: മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതെന്ന് ഇഡി. അബൂബക്കർ പഴേടത്ത് എന്നയാളുടെ 4 ജ്വല്ലറികളിലും വീട്ടിലുമായാണ് ഇഡിറെയ്ഡ് നടത്തിയത്. അഞ്ച് കിലോ സ്വർണ്ണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.
രഹസ്യ അറയിൽ നിന്ന് സ്വർണ്ണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. വാർത്താ കുറിപ്പിൽ സ്വർണ്ണക്കടത്തിലെ എം ശിവശങ്കറിന്റെ പങ്ക് ഇഡി ആവര്‍ത്തിച്ച് പറയുന്നു. അഞ്ച് കിലോ സ്വർണ്ണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. രഹസ്വ അറയിൽ നിന്ന് സ്വർണ്ണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.