Tuesday, January 7, 2025
Kerala

സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു

സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷില്‍ നിന്നും 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തിരുവനന്തപുരത്തെ എസ് ബി ഐ ലോക്കറില്‍ നിന്നാണ് സ്ഥിരനിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. സ്വപ്‌നയുടെ ലോക്കറുകളില്‍ നിന്നായി നേരത്തെ 1.05 കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും കണ്ടെത്തിയിരുന്നു

സ്വപ്‌നയുടെ പേരിലുള്ള എഫ് ഡി അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വപ്‌ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ കഴിഞ്ഞ തവണ ചോദ്യം ചെയ്തപ്പോള്‍ എന്‍ ഐ എയോട് പറഞ്ഞിരുന്നു. സ്വപ്നയെ താന്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഇത്രുമയധികം തുക ബാങ്കുകളില്‍ സൂക്ഷിച്ചിരുന്ന വ്യക്തിയെന്തിനാണ് ശിവശങ്കറില്‍ നിന്ന് പണം കൈപ്പറ്റിയതെന്ന കാര്യവും എന്‍ ഐ എ പരിശോധിക്കും

ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. രാവിലെ പത്തരയോടെ കൊച്ചിയിലെ എന്‍ ഐ എ ഓഫീസില്‍ ഹാജരാകാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. അദ്ദേഹം പുലര്‍ച്ചെ തന്നെ പൂജപ്പുരയിലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *