എല്ലാ സംശയങ്ങൾക്കും മറുപടിയുണ്ടാകും; മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വപ്‌ന സുരേഷ്
മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. എല്ലാ സംശയങ്ങൾക്കും മറുപടിയുണ്ടാകും. അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. കേസിന്റെ കാര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും സ്വപ്‌ന പറഞ്ഞു
കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് സ്വപ്‌നയുടെ പ്രതികരണം. കേസിന്റെ കാര്യങ്ങളിൽ നിന്നെല്ലാം സ്വതന്ത്രമായ ശേഷം സംസാരിക്കും. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടോയെന്ന ചോദ്യത്തിന് നമുക്ക് കാണാം എന്നായിരുന്നു സ്വപ്‌നയുടെ പ്രതികരണം. നിങ്ങളുടെ എല്ലാ ചോദ്യത്തിനും ഉത്തരം തരുമെന്നും സ്വപ്‌ന പറഞ്ഞു.