സ്വർണക്കടത്ത് കേസ്: ഒരു വർഷത്തിന് ശേഷം സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി
നയതന്ത്ര സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് സ്വപ്‌ന സുരേഷ് മോചിതയായത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്‌ന ജയിൽമുക്തയാകുന്നത്
ജയിലിന് മുന്നിൽ കാത്തുനിന്ന മാധ്യമ പ്രവർത്തകർ ഇവരുടെ പ്രതികരണം തേടിയെങ്കിലും ഒന്നും പ്രതികരിക്കാതെ വാഹനത്തിൽ കയറുകയായിരുന്നു. ശനിയാഴ്ച രാവിലെ അമ്മ പ്രഭാ സുരേഷ് ജയിലിൽ എത്തിയാണ് ജാമ്യനടപടികൾ പൂർത്തീകരിച്ചത്. സ്വപ്‌ന പ്രതികരിക്കുമെന്ന് പ്രഭ നേരത്തെ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് മാധ്യമപ്രവർത്തകർ കാത്തുനിന്നതെങ്കിലും ഒന്നും പറയാതെ സ്വപ്ന പോകുകയായിരുന്നു