സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു; തിങ്കളാഴ്ച്ച മൊഴി നൽകാൻ ഉറച്ച് മുൻ ഹരിത നേതാക്കൾ
സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു, എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ മുൻ ഹരിത നേതാക്കൾ തിങ്കളാഴ്ച മൊഴി നൽകും. മറ്റന്നാൾ രാവിലെ 11 മണിക്ക് വനിതാ കമ്മിഷന് മൊഴി നൽകാൻ കോഴിക്കോട് ടൗൺ ഹാളിൽ എത്തും.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് മുൻ ഹരിത നേതാക്കൾ നൽകിയ പരാതിയിൽ മൊഴി നൽകുവാൻ ഉറച്ച് നിൽക്കുകയാണ് നേതാക്കളായ 10 പേർ. 10 പേരും തിങ്കളാഴ്ച കോഴിക്കോട് വച്ച് വനിത കമ്മിഷൻ നടത്തുന്ന അദാലത്തിൽ പങ്കെടുക്കാൻ എത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ അദാലത്തിൽ പങ്കെടുക്കാനല്ല ഇവരെത്തുന്നത്, കോഴിക്കോട് വച്ച് വനിത കമ്മിഷന്റെ ഏതെങ്കിലും പരിപാടികൾ ഉണ്ടെങ്കിൽ അവിടെ വച്ച് മൊഴി നൽകാം എന്നായിരുന്നു നേരത്തെ മുൻ ഹരിത നേതാക്കൾ വനിത കമ്മിഷനെ അറിയിച്ചിരുന്നത്.
മലപ്പുറത്ത് നേരത്തെ നടന്ന സിറ്റിംഗിൽ മുൻ ഹരിത നേതാക്കളെ ക്ഷണിച്ചിരുന്നു, പക്ഷെ അവർ അറിയിച്ചിരുന്നത് കോഴിക്കോട് വച്ച് വനിത കമ്മിഷന്റെ സിറ്റിംഗ് ഉണ്ടെങ്കിൽ അവിടെ പങ്കെടുക്കാം എന്നായിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കോഴിക്കോട്ട് നടക്കുന്ന വനിത കമ്മിഷണറെ മെഗാ അദാലത്തിൽ ഹരിത നേതാക്കളുടെ മൊഴിയെടുക്കും.
-
സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, കബീർ മുതുപറമ്പിൽ, വി എ വഹാബ് എന്നിവർക്കെതിരെയാണ് മുൻ ഹരിത നേതാക്കൾ പരാതി നൽകിയിട്ടുള്ളത്. ഇവരുടെ പരാതിയിന്മേലാണ് തിങ്കളാഴ്ച വനിത കമ്മിഷൻ മൊഴിയെടുക്കുന്നത്.