സ്ത്രീത്വത്തെ അപമാനിച്ചു; ഭർത്താവ് ആദിത്യൻ ജയനെതിരെ അമ്പിളി ദേവിയുടെ പരാതി
നടനും സീരിയൽ താരവുമായ ആദിത്യൻ ജയനെതിരെ പൊലീസിൽ പരാതി നൽകി നടി അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നൽകിയിരിക്കുന്നത്. സൈബർ സെല്ലിനും കരുനാഗപ്പളളി എ സി പിക്കുമാണ് പരാതി നൽകിയത്.
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്ന് അമ്പിളിദേവി പരാതിയിൽ പറയുന്നു. ഇന്നലെ രാത്രിയോടെ ആദിത്യൻ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ തൃശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു.