Monday, January 6, 2025
National

ആര്യൻ ഖാന്റെ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിക്കും; ശക്തമായി എതിർക്കുമെന്ന് എൻസിബി

 

മുംബൈ: ആര്യൻ ഖാന്റെ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിച്ചേക്കും. പ്രത്യേക എൻഡിപിഎസ് കോടതിയിലാണ് ജാമ്യപേക്ഷ സമർപ്പിക്കുക. എന്നാൽ ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് എൻസിബി വ്യക്തമാക്കിയിട്ടുണ്ട്.

ആര്യാനുൾപ്പെടെയുള്ളവർക്കെതിരായ കേസ് ശക്തമാണെന്നും, കോടതിയിൽ ഇക്കാര്യം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ബോധ്യപ്പെടുത്തുമെന്നും എൻസിബി സോണൽ മേധാവി സമീർ വാങ്കഡെ പറഞ്ഞു. ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും,തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത യുണ്ടെന്നും എൻസിബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതേ വാദങ്ങൾ എൻഡിപിഎസ് കോടതിയിലും എൻസിബി ഉന്നയിക്കും. ജാമ്യം നിഷേധിക്കപ്പെട്ട ആര്യൻ ഉൾപ്പെടെ 8 പ്രതികളും മുംബൈ ആർതർ റോഡ് ജയിലിൽ തുടരുകയാണ്.

മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലായ കോർഡിലിയ ക്രൂയിസിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ വേഷത്തിലാണ് എൻസിബി സംഘം കപ്പലിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും, സംഘാടകരും പിടിയിലായത്.

 

Leave a Reply

Your email address will not be published. Required fields are marked *