വാളയാർ പെൺകുട്ടികൾക്ക് നീതി നേടി സെക്രട്ടേറിയറ്റിന് മുന്നിൽ അമ്മയുടെ സമരം ഇന്ന് മുതൽ
വാളയാറിൽ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ഇരിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സമരം
കേസ് ആദ്യമന്വേഷിച്ച എസ് ഐ പിസി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്പി സോജൻ എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്. ഇതേ ആവശ്യമുന്നയിച്ച് കൊച്ചിയിലും ഇവർ സമരം നടത്തിയിരുന്നു
ഒമ്പതും പതിമൂന്നും വയസ്സ് മാത്രം പ്രായമുള്ള രണ്ട് പെൺകുട്ടികൾ മൂന്ന് വർഷം മുമ്പാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പിടിയിലായ ഏഴ് പേരിൽ നാല് പേരെയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തു.