കണ്ണൂർ ആലക്കോട് അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ ആലക്കോട് അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ ആനകുത്തിയിൽ ശ്യാമള(55), മകൻ സന്ദീപ്(35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദീപിനെ ഇന്നലെ രാത്രിയിൽ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കാണാതായ ശ്യാമളയെ ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു