അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ അപകട മരണത്തിന് കാരണമായ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കയുടെ സുഹൃത്ത് റമീസിന്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട കാറിന്റെ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. തളാപ്പ് സ്വദേശി പി വി അശ്വിനാണ് മരിച്ചത്
അശ്വിൻ ഓടിച്ചിരുന്ന കാർ ഇടിച്ചാണ് റമീസ് മരിച്ചത്. ഇന്നലെ വൈകുന്നേരം ചോര ഛർദിച്ച് അവശനിലയിലായ അശ്വിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.