കൂത്തുപറമ്പിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവിനെതിരെ അന്വേഷണം
കണ്ണൂർ കൂത്തുപറമ്പിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങാട് സ്വദേശി സുശീലയാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് ഭർത്താവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു
അപസ്മാരം വന്നതിനെ തുടർന്ന് സുശീലയെ അഞ്ചരക്കണ്ടിയിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും കൊണ്ടുപോയതായി ഭർത്താവ് മഞ്ജുനാഥ് പറയുന്നു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ സുശീല മരിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും ഇയാൾ പറയുന്നു
എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ടതായി അയൽവാസികൾ പറയുന്നു. ഇതോടെയാണ് ബന്ധുക്കൾ പരാതി നൽകിയത്. രണ്ട് വർഷം മുമ്പാണ് 22കാരിയായ സുശീലയെ മഞ്ജുനാഥ് വിവാഹം ചെയ്തത്. ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.