പട്ടികവർഗ്ഗക്കാർ പട്ടിണിയിലെന്ന വാർത്ത വസ്തുതാ വിരുദ്ധം; മന്ത്രി കെ രാധാകൃഷ്ണൻ
പത്തനംതിട്ടയിലെ പട്ടികവർഗ്ഗക്കാർ പട്ടിണിയിലെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഭക്ഷണം ലഭിക്കാതെ ചക്ക പങ്കിട്ടു കഴിക്കുന്നു എന്ന രീതിയിൽ ജില്ലയിൽ നിന്നും ആറ് പട്ടികവർഗ്ഗക്കാരുടെ ചിത്രം വാർത്തയായി വന്നത് ശ്രദ്ധയിൽപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തി വസ്തുത അറിയിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ളാഹയ്ക്കടുത്തുള്ള വനമേഖലകളിൽ താമസിക്കുന്നവരാണ് ഈ ആറ് പേർ. ഇവിടെ പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും ഭക്ഷ്യ വിതരണ വകുപ്പിന്റെയും സേവനങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ട്. വാർത്ത തെറ്റാണെന്ന് കണ്ടെത്തിയതായും മന്ത്രി അറിയിച്ചു.