ദേവസ്വം ബോർഡിലെ ഇടപെടൽ: കോടതികൾ ദന്തഗോപുരമല്ലെന്ന് മന്ത്രി രാധാകൃഷ്ണൻ
ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിർമാണ പ്രവർത്തനങ്ങൾ പോലും കോടതി തടസ്സപ്പെടുത്തുകയാണ്. കോടതി ഇടപെടലുകൾ ശരിയാണോയെന്ന് തോന്നിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുത്തുന്ന രീതിയിൽ കോടതിയുടെ ഇടപെടലുണ്ടാകുന്നു
കോടതി നിയോഗിച്ച എക്‌സ്‌പേർട്ട് കമ്മിറ്റികളുടെ പ്രവർത്തനം ശരിയാണോയെന്ന് കോടതി തന്നെ പരിശോധിക്കണം. കോടതികൾ ദന്തഗോപുരങ്ങളല്ല. സ്ഥായിയായി നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കണം. കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണ്. ചിലത് ബോധ്യപ്പെടുന്നുണ്ട്. എന്നാൽ മറ്റ് ചിലത് ബോധ്യപ്പെടുന്നില്ല
്
എക്‌സ്പർട്ട് കമ്മിറ്റിയുടെ പ്രവർത്തനം കോടതി തന്നെ പരിശോധിക്കണം. എക്‌സിക്യൂട്ടീവ് ചെയ്തതിനേക്കാൾ എന്താണ് കോടതി ഇടപെടലിലൂടെ ചെയ്തതെന്ന് വിലയിരുത്തണം. അഴിമതി തടയണമെന്ന കാര്യത്തിൽ കോടതിയേക്കാൾ താത്പര്യം സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.