Sunday, April 13, 2025
Kerala

കെ.ഫോണിൽ അഴിമതി നടത്താനാണ് ശ്രമം, നിലവാരമില്ലാത്ത ചൈനീസ് കേബിളുകൾ ഉപയോഗിക്കുന്നു; കെ.സുരേന്ദ്രൻ

കെ. ഫോണിൽ നിലവാരമില്ലാത്ത ചൈനീസ് കേബിളുകൾ ഉപയോഗിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ. അഴിമതിക്ക് മറയിടാൻ ഭെല്ലിന്റെ പേര് പറയുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന പദ്ധതിയാണ്. അഴിമതി നടത്താനാണ് ശ്രമം. എഐ ക്യാമറ ഇടപാടിനു പിന്നിൽ പ്രവർത്തിച്ചവരാണ് ഇതിനുപിന്നിൽ.
മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും അടങ്ങിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

സോളാർ കമ്മീഷൻ ഒരു പ്രഹസനമായിരുന്നു. ബിജെപി അന്ന് ഇത് പറഞ്ഞപ്പോൾ ഇടതുമുന്നണി എതിർത്തു. സോളാർ സമരം ഒത്തുതീർപ്പായത് എൽഡിഎഫ് യുഡിഎഫ് പിൻവാതിൽ ഒത്തുതീർപ്പാണ്.

സോളാർ സമരം തുടങ്ങി രണ്ടാം ദിവസം വീരശൂരപരാക്രമിയായ പിണറായി എഴുന്നേറ്റ് പോയി ഡീൽ നടത്തിയിട്ടുണ്ട്. പിണറായിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ഒത്തുതീർപ്പായെന്നും
പിണറായി ഇടപെട്ടതു കൊണ്ട് ഉമ്മൻ ചാണ്ടി രക്ഷപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
അതിനു വേണ്ടിയാണ് യാതൊരു പ്രയോജനവുമില്ലാത്ത ജുഡീഷ്യൽ കമ്മീഷനെ വച്ചത്. പിഎം ആർഷോയുടെ ജയം സിപിഐഎം നേതാക്കൾ അറിഞ്ഞു കൊണ്ടുള്ള ഗൂഡാലോചനയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *