‘രണ്ട് ശതമാനം അറ്റൻഡൻസ് ഉള്ളവർ എങ്ങനെ പരീക്ഷ എഴുതും’; മന്ത്രിയുടെ നിലപാട് വിചിത്രം; വി ഡി സതീശൻ
പി എം ആർഷോ കുറ്റവിമുക്തനെന്ന മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിചിത്രമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മന്ത്രിയുടെ പ്രതികരണം അന്വേഷണം പൂർത്തിയാകും മുമ്പാണ്. രണ്ട് ശതമാനം അറ്റൻഡൻസ് ഉള്ളവർ എങ്ങനെ പരീക്ഷ എഴുതും.
ആർഷോയെ മന്ത്രി ആർ ബിന്ദു കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാനാണ്. എന്തിൻ്റെ അടിസ്ഥാനത്തിലാണ് ആർഷോയെ കുറ്റവിമുക്തനാക്കിയത്. അന്വേഷണം തീരും മുമ്പേ മന്ത്രി ഇങ്ങനെ പറയുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. അന്വേഷണം നടത്തുമ്പോൾ തന്നെ മന്ത്രി കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്നും സതീശൻ പറഞ്ഞു.
വിദ്യ എസ്എഫ്ഐ നേതാവ് ആണ്. പൊലീസ് വ്യാജരേഖ കേസിൽ ഒരു നടപടിയും എടുത്തിട്ടില്ല. കെ-ഫോൺ കേബിൾ ചൈനീസ് ഉത്പന്നം ആണെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയതത്. സോളാർ കമീഷൻ്റെ കീഴിൽ നടന്നത് മുഴുവൻ കോമാളിത്തരങ്ങൾ ആയിരുന്നു. ഹേമചന്ദ്രൻ പറഞ്ഞത് മുഴുവൻ വാസ്തവമാണെന്നും സതീശൻ പ്രതികരിച്ചു.