Thursday, January 9, 2025
Kerala

സിൽവർ ലൈൻ പദ്ധതി യാഥാർഥ്യത്തിലേക്ക്; വിദേശവായ്പ സ്വീകരിക്കുന്നതിന് അനുമതിയായി

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ അതിവേഗ റെയിൽപാത പദ്ധതിയായ സിൽവർ ലൈൻ യാഥാർഥ്യമാകുന്നു. വിദേശവായ്പ പദ്ധതിക്കായി സ്വീകരിക്കുന്നതിന് അനുമതിയായി. നാല് മണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരം വരെ എത്തിച്ചേരാവുന്ന പദ്ധതിക്ക് കഴിഞ്ഞ ജൂണിൽ സർക്കാർ അനുമതി നൽകിയിരുന്നു

64,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 33,700 കോടി വിദേശ വായ്പയെടുക്കും. കേരളാ റെയിൽ ഡെവലെപ്‌മെന്റ് കോർപറേഷൻ സമർപ്പിച്ച സാങ്കേതിക പഠന റിപ്പോർട്ട് പരിഗണിച്ച നീതി ആയോഗ് വിദേശ വായ്പ സ്വീകരിക്കുന്നതിന് അനുമതി നൽകുകയായിരുന്നു. പദ്ധതിക്ക് രണ്ട് മാസത്തിനുള്ളിൽ റെയിൽവേ ബോർഡിന്റെ അനുമതിയും ലഭിക്കും

കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടിയായാൽ പദ്ധതിയുമായി മുന്നോട്ടുപോകാം. പതിവ് പോലെ പദ്ധതിക്കെതിരെ സ്വയംപ്രഖ്യാപിത പരിസ്ഥിതിവാദികൾ രംഗത്തുവന്നിട്ടുണ്ട്. പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും കനത്ത പ്രഹരമേൽപ്പിക്കുമെന്നാണ് ഇവരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *