രാജ്യസഭ എംപി രഘുനാഥ് മോഹപത്ര കൊവിഡ് ബാധിച്ചു മരിച്ചു
ഡൽഹി: ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗം കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യസഭ എംപിയും ശിൽപിയുമായ രഘുനാഥ് മോഹപത്രയാണ് മരിച്ചത്. 78 വയസായിരുന്നു. ഒരാഴ്ച്ചയായി ഒഡീഷയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു.
2013 ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1976 ൽ പദ്മശ്രീ അവാർഡ് നേടിയ ഇദ്ദേഹത്തെ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചത് 2001 ലായിരുന്നു. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രണ്ടായിരത്തിലേറെ വിദ്യാർത്ഥികളുടെ ബൃഹത് വലയത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം. ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു.