Sunday, April 13, 2025
Wayanad

പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്ക് വായ്പ പദ്ധതി

പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുളള വായ്പ പദ്ധതിയ്ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുളളവരില്‍  നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന  1.5 ലക്ഷം രൂപയും 3 ലക്ഷം രൂപയും പദ്ധതി തുകയുളള സ്വയം തൊഴില്‍ വായ്പ പദ്ധതിയാണിത്. പദ്ധതിയിലെ അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളള തൊഴില്‍ രഹിതരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്. വായ്പാ തുക 6 ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. ഫോണ്‍. 04936 202869.

Leave a Reply

Your email address will not be published. Required fields are marked *