വൃഷ്ടിപ്രദേശങ്ങളിലുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്ക് ; അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി
മലയോര മേഖലകളായ പൊൻമുടി, വിതുര, പെരിങ്ങമല, പാലോട് തുടങ്ങിയ പ്രദേശങ്ങളിലെ വനാനന്തരങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലുമുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്ക് ഡാമിലേക്ക് വർധിച്ചതിനാൽ അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു.
രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതവും ഒരു ഷട്ടർ 70 സെന്റീമീറ്ററുമാണ് ഉയർത്തിയത്. നീരൊഴുക്ക് കൂടുതലാകുകയാമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വരും. കരമനയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.