മൻസൂർ വധക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്ന് കെ സുധാകരൻ; സാക്ഷിയെ ഹാജരാക്കാം
മൻസൂർ വധക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കെ സുധാകരൻ. സംഭവത്തിൽ ഗൂഢാലോചനയുണ്ട്. കൃത്യം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഡിജിറ്റൽ ഭീഷണി സന്ദേശം പ്രചരിപ്പിച്ചു. ഇത് മാത്രം മതി ഗൂഢാലോചനക്ക് തെളിവ്
യുഎപിഎ ചുമത്തിയില്ലെങ്കിൽ കോടതിയിൽ പോകും. ഷുഹൈബ് വധത്തിൽ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മൻസൂർ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തിന് തെളിവായി സാക്ഷിയെ ഹാജരാക്കുമെന്നും സുധാകരൻ പറഞ്ഞു
പോലീസ് സേനയിലെ സിപിഎമ്മിന്റെ ക്രിമിനൽ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. അന്വേഷണ സംഘത്തലവനായ ഇസ്മായിൽ സിപിഎം നേതാക്കളുടെ സന്തത സഹചാരിയാണ്. ഷുഹൈബ് കേസ് ഇതുപോലെ ആയിരുന്നു. ഷുക്കൂർ കേസ് ഇതുപോലെ ആയിരുന്നു. ഇവിടെയൊക്കെ നീതി വാങ്ങിയത് സുപ്രീം കോടതിയിൽ വരെ നിയമയുദ്ധം നടത്തിയാണെന്നും സുധാകരൻ പറഞ്ഞു