ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ഷുഹൈബ് വധം പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തുടരന്വേഷണത്തിന് സർക്കാർ തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
ഷുഹൈബ് വധക്കേസ് ഉൾപ്പെടെ 2 കൊലപാതകക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ് ആകാശ്. ബോംബ് സ്ഫോടനം, അടിപിടി, വധശ്രമം എന്നിങ്ങനെ 7 കേസുകൾ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും ബോംബ് സ്ഫോടനം, അടിപിടി, സമൂഹമാധ്യമംവഴി ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ 4 കേസുകൾ മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലുമാണ്.
കാപ്പ തടവുകാരനായി അറസ്റ്റു ചെയ്യപ്പെട്ട ആകാശിനെ കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഴക്കുന്ന് പോലീസ് തലശേരി കോടതിയിൽ സമർപ്പിച്ച ഹർജി വാദം കേൾക്കാനായി മാർച്ച് എട്ടിലേക്ക് മാറ്റി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ചു പോലീസ് നൽകിയ ഹർജിയിലാണ് കോടതി വാദം കേൾക്കുക.