Sunday, January 5, 2025
Kerala

ആരാണ് വിജയ് പിള്ള ? എംവി ഗോവിന്ദൻ മറുപടി പറയണം; സ്വപ്‌ന പറയുന്ന കാര്യങ്ങൾ പലതും ശരിയാണ്; കെ സുരേന്ദ്രൻ

സ്വപ്‌ന പറയുന്ന കാര്യങ്ങൾ പലതും ശരിയാണ്, മുമ്പ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആര്, എന്തിനയച്ചു എന്ന കാര്യങ്ങൾ സർക്കാർ അന്വേഷിക്കണമെന്നും. എം വി ഗോവിന്ദൻ മറുപടി പറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. നേരത്തെയും പലരും സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ആരാണ് വിജയ് പിള്ള? എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്? ഗോവിന്ദൻ മാസ്റ്ററുടെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാർട്ടിക്കും പങ്കുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്നയും സിപിഐഎമും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നമല്ല. ഇത് കേരളത്തിലെ ജനങ്ങളുടെ പ്രശ്നമാണ്. ജനങ്ങൾ കാര്യങ്ങൾ അറിയണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം ഫെയ്സ്ബുക്ക് ലൈവില്‍ ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തി . കണ്ണൂരില്‍ നിന്ന് വിജയ് പിള്ള എന്നൊരാള്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചു. ബെംഗളൂരുവില്‍ നിന്ന് ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണമെന്നു പറഞ്ഞു. കോടികള്‍ വാഗ്ദാനം ചെയ്തു, രണ്ടുദിവസം സമയം നല്‍കി. എം.വി.ഗോവിന്ദന്‍ പറഞ്ഞപ്രകാരമാണ് വിളിക്കുന്നതെന്ന് വിജയ് പിള്ള പറഞ്ഞു.

മുഖ്യമന്ത്രിക്കും ഭാര്യയ്ക്കുമെതിരായ തെളിവുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. സഹകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു. കര്‍ണാടക മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇഡിക്കും പരാതി നല്‍കിയെന്നും സ്വപ്ന. വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഇമെയിലും പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *