Sunday, January 5, 2025
Kerala

കൊച്ചി ഗവൺമെൻറ് മോഡൽ എഞ്ചിനീയറിങ് കോളജിന്റെ വാർഷിക ടെക്‌നോ മാനേജീരിയൽ ഫെസ്റ്റ് മാർച്ച് 10ന്

കൊച്ചി ഗവൺമെൻറ് മോഡൽ എഞ്ചിനീയറിങ് കോളജിന്റെ വാർഷിക ടെക്‌നോ മാനേജീരിയൽ ഫെസ്റ്റായ എക്‌സൽ 2022 ഇത്തവണ കോളജും യുകെ എക്‌സ്പ്രസും ഡിബിഐസെഡിന്റെ സഹകരണത്തോടെ സംയുക്തമായി അവതരിപ്പിക്കുന്നു. മാർച്ച് 10,11,12 തീയതികളിൽ മോഡൽ എഞ്ചിനീയറിങ് കോളജിലാണ് എക്‌സൽ നടത്തുന്നത്. രണ്ടുവർഷത്തിനുശേഷം ഓഫ്ലൈൻ ആയി സംഘടിപ്പിക്കപ്പെടുന്നു എന്ന സവിശേഷതയുമുണ്ട് എക്‌സൽ 2022ന്.

ഐ. ബി. ടൊ, പോർട്രേറ്റ്‌സ്, ഡോട്ട് ഇഷ്യൂ തുടങ്ങി രാജ്യമെങ്ങും പ്രശസ്തിയാർജ്ജിച്ച പരിപാടികൾ കൂടാതെ ഓഫ്ലൈനും ഓൺലൈനുമായി നടത്തപ്പെടുന്ന വിവിധതരം മത്സരങ്ങളും ശിൽപശാലകളും സെമിനാറുകളും സമ്മേളനങ്ങളും എക്‌സലിന്റെ ആകർഷണങ്ങളാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി excelmec.org എനന് വെബ്‌സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *