കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട അവസാനിക്കുന്നില്ല. ഇന്ന് വസ്ത്രത്തിനുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ച ഒരു കിലോഗ്രാമോളം സ്വർണം കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം വളവന്നൂർ സ്വദേശി മുഹമ്മദ് അഫ്സൽ (23), കോഴിക്കോട് പുത്തൂർ സ്വദേശി മുഹമ്മദ് ജുനൈദിൽ (25) എന്നിവരാണ് പിടിയിലായത്.