നടിയെ ആക്രമിച്ച കേസ്: രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിർണായക ഘട്ടത്തിലാണ് കേസ് നിലവിലെന്നും ജാമ്യം നൽകിയാൽ ബാധിക്കുമെന്നുമുള്ള സർക്കാരിന്റെ വാദം കോടതി തള്ളി. മാർട്ടിന് ജാമ്യം അനുവദിച്ചാൽ ഒന്നാം പ്രതി പൾസർ സുനിയും കോടതിയെ സമീപിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി
എന്നാൽ അഞ്ച് വർഷമായി മാർട്ടിൻ ജയിലിൽ കഴിയുകയാണെന്നും മറ്റ് പല പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ വെക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു
ആക്രമണ ദിവസം നടി വീട്ടിൽ നിന്ന് പുറപ്പെട്ടത് മാർട്ടിൻ ഓടിച്ച വാഹനത്തിലാണ്. കേസിൽ മാർട്ടിന് പങ്കുണ്ടെന്നാണ് സർക്കാർ വാദിക്കുന്നത്.