സൂര്യനെല്ലി കേസ് മുഖ്യപ്രതി ധർമരാജന് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
സൂര്യനെല്ലി കേസ് മുഖ്യപ്രതി ധർമരാജന് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികൾക്കും ജാമ്യം ലഭിച്ചെന്ന ധർമരാജന്റെ വാദം കോടതി അംഗീകരിച്ചു. നേരത്തെ സംസ്ഥാന സർക്കാരും ക്രൈംബ്രാഞ്ചും ജാമ്യാപേക്ഷയെ എതിർത്തുവെങ്കിലും കോടതി മുഖവിലക്കെടുത്തില്ല
ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ധർമരാജന് ജാമ്യമോ ഇടക്കാല പരോളോ അനുവദിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും ഇരയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു. 2005ൽ ജാമ്യത്തിലിറങ്ങിയ ധർമരാജൻ പിന്നീട് ഏഴ് വർഷത്തോളം ഒളിവിൽ പോയിരുന്നു. പിന്നീട് 2013ൽ കർണാടകയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.