എൽ ഡി എഫിൽ സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക്; ചങ്ങനാശ്ശേരിയും കേരളാ കോൺഗ്രസ് എമ്മിന്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം എൽ ഡി എഫിൽ പൂർത്തിയാകുന്നു. തർക്കമുണ്ടായിരുന്ന ചങ്ങനാശ്ശേരി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ ധാരണയായി. സിപിഐയുടെ എതിർപ്പ് മറികടന്നാണ് സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നത്. കോട്ടയം ജില്ലയിൽ വൈക്കം മാത്രമാണ് സിപിഐക്ക് ലഭിച്ചത്
ചങ്ങനാശ്ശേരി വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. ചങ്ങനാശ്ശേരി ലഭിച്ചില്ലെങ്കിൽ കാഞ്ഞിരപ്പള്ളി വിട്ടു കിട്ടണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി ലഭിക്കാതെ വന്നതോടെ മലപ്പുറത്തെ സീറ്റുകൾ വിട്ടുനൽകില്ലെന്ന ഉറച്ച തീരുമാനം സിപിഐ എടുക്കുകയും ചെയ്തു
നിലവിലെ റിപ്പോർട്ട് പ്രകാരം സിപിഎം 85 സീറ്റുകളിലാകും മത്സരിക്കുക. സിപിഐ 25 സീറ്റിലും കേരളാ കോൺഗ്രസ് എം 13 സീറ്റിലും ജെഡിഎസ് നാല് സീറ്റിലും മത്സരിക്കും. എൽ ജെ ഡിക്ക് 3 സീറ്റുകളും എൻസിപിക്ക് മൂന്ന് സീറ്റുകളും ലഭിക്കും.