കേരളാ കോൺഗ്രസ് എം സ്ഥാനാർഥി പട്ടികയായി; ജോസ് പാലായിൽ, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥി പട്ടികയായി. 13 സീറ്റുകളാണ് കേരളാ കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. പാലാ സീറ്റിൽ ജോസ് കെ മാണി മത്സരിക്കും.
കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ ജയരാജും പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും മത്സരിക്കും. റാന്നിയിലും കടുത്തുരുത്തിയിലുമാണ് സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിതത്വം നിൽക്കുന്നത്. റാന്നിയിൽ എൻ എം രാജുവിനെയും പ്രമോദ് നാരായണനെയുമാണ് പരിഗണിക്കുന്നത്. കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജിനെയും സഖറിയാസ് കുതിരവേലിയെയും പരിഗണിക്കുന്നു
ചങ്ങനാശ്ശേരി ജോബ് മൈക്കിളാണ് മത്സരിക്കുക. ഇടുക്കിയിൽ റോഷി അഗസ്റ്റിനും പെരുമ്പാവൂരിൽ ബാബു ജോസഫും പിറവത്ത് ജിൽസ് പെരിയപുറവും നിൽക്കും. മുഹമ്മദ് ഇഖ്ബാലാണ് കുറ്റ്യാടിയിൽ സ്ഥാനാർഥി. ഇരിക്കൂറിൽ സജി കുറ്റിയാനിമറ്റവും ചാലക്കുടിയിൽ ഡെന്നീസ് ആന്റണിയുമാണ് മത്സരിക്കുന്നത്.