പെരിയ ഇരട്ടക്കൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു
പെരിയ ഇരട്ടക്കൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കും. അതുവരെ കേരളാ ഹൈക്കോടതിയിലെ കോടതിയലക്ഷ്യ ഹർജിയിൽ നടപടിയുണ്ടാകരുതെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു
എന്നാൽ അക്കാര്യം ഹൈക്കോടതി തന്നെ ഉറപ്പാക്കിയിട്ടുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വേണ്ടി ഹാജരായ വി വി ഗിരി അറിയിച്ചു. സിബിഐക്ക് വേണ്ടി ഹാജരാകേണ്ട തുഷാർ മേത്ത മറ്റൊരു കേസിൽ ഹാജരാകുന്ന സാഹചര്യത്തിലാണ് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്
പെരിയ ഇരട്ട കൊലപാതക കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം അന്വേഷണത്തോട് സർക്കാർ സഹകരിക്കുന്നില്ലെന്നാണ് സിബിഐ അറിയിച്ചത്.