ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ; ക്രമേണ വിടവ് വർദ്ധിച്ചു വരുകയാണെന്ന് സമീപവാസികൾ
ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44 ലാണ് തൂണിൻ്റെ പ്ലാസ്റ്ററിൽ വിള്ളൽ ദൃശ്യമായത്. തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളൽ കാണപ്പെട്ടത്.
ഏതാനും മാസങ്ങളായി ചെറിയ തോതിൽ വിള്ളൽ കാണുന്നുണ്ടെന്നും ക്രമേണെ വിടവ് വർദ്ധിച്ച് വരുകയാണെന്നും സമീപവാസികൾ പറയുന്നു. വിള്ളൽ ശ്രദ്ധയിൽ പെട്ടെന്നും പരിശോധനയിൽ തൂണിൻ്റെ ഘടനയെ ബാധിച്ചിട്ടില്ലെന്നും കെ എം ആർ എൽ അധികൃതർ വ്യക്തമാക്കുന്നു.