മുരിയാട് സംഘര്‍ഷം: പ്ലാത്തോട്ടത്തില്‍ സാജന്‍ കത്തിവീശുന്ന ദൃശ്യങ്ങള്‍ പുറത്ത്
തൃശൂര്‍ മുരിയാട് സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ പ്ലാത്തോട്ടത്തില്‍ സാജന്റെ ബന്ധു ബിബിന്‍ സണ്ണി കത്തി വീശുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിയോണ്‍ വിശ്വാസികളായവര്‍ വാഹനം വളഞ്ഞപ്പോഴാണ് കത്തി വീശിയത്. സാജന്റെ വീടിന് മുന്നില്‍ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസമാണ് മുരിയാട് പ്ലാത്തോട്ടത്തില്‍ സാജന്റെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങളുണ്ടായത്. സാജനും കുടുംബത്തിനും ആക്രമണത്തില്‍ പരുക്കേറ്റതറിഞ്ഞ് എത്തിയതായിരുന്നു ബന്ധു ബിപിന്‍ സണ്ണി. ഇയാളുടെ കാര്‍ സിയോണ്‍ വിശ്വാസികള്‍ തടഞ്ഞു. ഇതിന് ശേഷമാണ് വിശ്വാസികള്‍ക്ക് നേരെ കത്തി വീശിയത്. ബോധപൂര്‍വം കത്തിയുമായെത്തി പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് സിയോണ്‍ സഭ ആരോപിക്കുന്നത്.
അതേ സമയം കത്തിയുമായെത്തിയത് സിയോണ്‍ വിശ്വാസികളാണെന്നും സംഘര്‍ഷത്തില്‍ കത്തി കാറില്‍ വീഴുകയായിരുന്നുവെന്നും സാജന്‍ പ്രതികരിച്ചു. മര്‍ദനം തുടര്‍ന്നപ്പോള്‍ രക്ഷപ്പെടാനാണ് കത്തി വീശിയത്. തനിക്കെതിരെ സഭ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സാജന്‍ പറഞ്ഞു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിപിന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സാജന്റെ വീടിന് സമീപത്തും സിയോണ്‍ സഭ ആസ്ഥാനത്തും പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.