എറണാകുളം ചേരാനല്ലൂരിൽ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
എറണാകുളം ചേരാനല്ലൂരിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചാണ് രണ്ട് പേർ മരിച്ചത്. ലിസ ആന്റണി, നസീബ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എറണാകുളത്ത് ഇന്നലെയും വാഹനാപകടമുണ്ടായിരുന്നു. കൊച്ചിയിൽ ഇരുചക്ര വാഹന യാത്രക്കാരന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയാണ് അപകടമുണ്ടായത്. കളമശേരി തേവയ്ക്കൽ മണലിമുക്ക് റോഡിൽ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്.
പരുക്കേറ്റ തേവയ്ക്കൽ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകനൊപ്പം ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് കേബിൾ മുഖത്തും കഴുത്തിലുമായി കുരുങ്ങി പരുക്കേറ്റത്. കേബിൾ വലിഞ്ഞ് സ്ട്രീറ്റ് ലൈറ്റ് തകർന്നു താഴെ വീണിരുന്നു. കൊച്ചി നഗരത്തിൽ മറ്റൊരു യാത്രക്കാരന് കഴുത്തിൽ കേബിൾ കുരുങ്ങി പരുക്കേറ്റ സംഭവത്തെത്തുടർന്ന് പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചി നഗരത്തിൽ നിന്നും വീണ്ടും ഇതേ രീതിയിലുള്ള അപകട വാർത്ത പുറത്തെത്തുന്നത്.