എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
എം സി റോഡിൽ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാർ ഡ്രൈവർ ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ മുഹമ്മദ് ഇസ്മായിൽ, യാത്രക്കാരി ചങ്ങനാശ്ശേരി തോപ്പിൽ ശ്യാമള എന്നിവരാണ് മരിച്ചത്. ശ്യാമളയുടെ ഭർത്താവ് ദാമോദരൻ, സഹോദരൻ അനിൽകുമാർ എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വിദേശത്തായിരുന്ന ദാമോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഈസ്റ്റ് മാറാടിയിൽ വെച്ച് എതിരെ വന്ന നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.