ഇന്ധനവില വർധനവിനെതിരെ കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്
ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ചക്ര സ്തംഭന സമരം ഇന്ന്. രാവിലെ 11 മണി മുതൽ 11.15 വരെയാണ് സമരം. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം നിർവഹിക്കും
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ സമരത്തിൽ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കും. ഗതാഗത കുരുക്ക് ഉണ്ടാകാത്ത രീതിയിലാകും സമരമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
കൊച്ചിയിൽ മേനക ജംഗ്ഷനിലാണ് സമരം. ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്യും. സമരത്തിന് ശേഷം ജോജുവിന്റെ കാർ തല്ലി തകർത്ത കേസിലെ പ്രതികൾ ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങിയേക്കും. മുൻ മേയർ ടോണി ചമ്മണി അടക്കം ആറ് പേരെയാണ് കേസിൽ ഇനി അറസ്റ്റ് ചെയ്യാനുള്ളത്.