ജോജുവിന്റെ വാഹനം തകർത്ത കേസിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടാകും
നടൻ ജോജു ജോർജിന്റെ വാഹനം തല്ലിത്തകർത്ത കേസിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടാകും. മുൻ മേയർ ടോണി ചമ്മണി അടക്കം എട്ട് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇതിൽ ഐഎൻടിയുസി പ്രവർത്തകനായ ജോസഫിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു
വഴി തടഞ്ഞ് സമരം ചെയ്ത കേസിൽ കൊടിക്കുന്നിൽ സുരേഷ് അടക്കം 15 പേർക്കെതിരെ മറ്റൊരു കേസുമുണ്ട്. അറസ്റ്റ് ഒഴിവാക്കാനായി നേതാക്കൾ മുൻകൂർ ജാമ്യം തേടിയേക്കും. രണ്ട് കേസുകളാണ് വൈറ്റില സംഭവവുമായി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോജുവിന്റെ വാഹനം തല്ലിത്തകർത്ത കേസും റോഡ് ഉപരോധിച്ച് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ കേസും
വഴി തടയൽ കേസിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി ജെ പൗലോസ് രണ്ടാം പ്രതിയും കൊടിക്കുന്നിൽ സുരേഷ് മൂന്നാം പ്രതിയുമാണ്.