കാപ്പാട് ബീച്ചില്‍ സവാരി നടത്തുന്ന കുതിരയ്ക്ക് പേ വിഷബാധ? സവാരി നടത്തിയവര്‍ക്ക് മുന്നറിയിപ്പ്
കാപ്പാട് ബീച്ചില്‍ സവാരി നടത്തുന്ന കുതിരയ്ക്ക് പേ വിഷബാധയെന്ന് സംശയം. ഒരു മാസം മുന്‍പ് കുതിരയ്ക്ക് നായയുടെ കടിയേറ്റിരുന്നു. കുതിരയ്ക്ക് പേ വിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കുതിരപ്പുറത്ത് സവാരി നടത്തിയവര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അവശനിലയിലായ കുതിരയെ ഡോക്ടര്‍മാരെത്തി ചികിത്സിക്കുന്നുണ്ട്. കുതിരയുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവില്‍ കുതിരയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലാണ്.
സവാരി നടത്തിയവര്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഓണത്തിന് ബീച്ചില്‍ എത്തിയ നിരവധിപേരാണ് ഈ കുതിരയില്‍ സവാരി നടത്തിയത്. കുതിരയെ തമിഴ്‌നാട്ടില്‍ നിന്നാണ് എത്തിച്ചത്.