വീഡിയോ കണ്ടു മടുത്താല്‍ ഗെയിം കളിക്കാം; യൂട്യൂബില്‍ പുതിയ സംവിധാനം
യൂട്യൂബില്‍ വീഡിയോ കണ്ടു മടുത്താല്‍ യൂട്യൂബ് തന്നെ നമ്മള്‍ സ്‌കിപ്പ് ചെയ്യാറുണ്ട്. എന്നാല്‍ യൂട്യൂബില്‍ കാഴ്ചക്കാരെ നിലനിര്‍ത്താന്‍ പുതിയ സംവിധാനം കൊണ്ടുവരികയാണ് കമ്പനി. ഗെയിം കളിക്കാന്‍ പുതിയ വിഭാഗം അവതരിപ്പിക്കാനാണ് പദ്ധതി. ആപ്പിനുള്ളില്‍ വ്യത്യസ്ത ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ കളിക്കാന്‍ വഴിയൊരുക്കുന്ന സംവിധനാമാണ് ഒരുക്കുന്നത്.
യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 15 ശതമാനത്തോളം ഗെയിം സ്ട്രീമിങ്ങില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനാലാണ് പ്ലേയബിള്‍ എന്ന പേരില്‍ പുതിയ വിഭാഗം അവതരിപ്പിക്കുന്നത്. തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം അവതരിപ്പിക്കും.
നെറ്റ്ഫ്‌ലിക്‌സ്, ടിക്ടോക് തുടങ്ങിയ മറ്റു വിഡിയോ പ്ലാറ്റ്‌ഫോമുകളും ഗെയിമുകള്‍ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബും ഗെയിം സംവിധാിനം എത്തിക്കുന്നത്. ‘സ്റ്റാക്ക് ബൗണ്‍സ്’ പോലുള്ള വീഡിയോ ഗെിയിമുകളാണ് പരീക്ഷിക്കുന്നത്.