Monday, January 6, 2025
KeralaTop News

പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ്; കോഴിക്കോട് തൂണേരിയില്‍ 47 പേരുടെ ആന്‍റിജന്‍ പരിശോധനാ ഫലവും പോസിറ്റീവ്

കോഴിക്കോട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരോട് ഇന്ന് കോവിഡ് പരിശോധനക്ക് വിധേയരാകാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൂണേരിയില്‍ 47 പേരുടെ ആന്‍റിജന്‍ പരിശോധനാ ഫലവും പോസിറ്റീവായി.

തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതയിലാണ്. ഇദ്ദേഹം നേരത്തെ പലരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടേയും ലിസ്റ്റ് അടിയന്തരമായി പിഎച്ച്സി അധികൃതര്‍ക്ക് കൈമാറാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇന്ന് തന്നെ പരിശോധനക്ക് വിധേയമാകണം. പഞ്ചായത്ത് ഓഫീസ് അടച്ചിട്ട് അണുവിമുക്തമാക്കാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയില്‍ നെഗറ്റീവായവര്‍ മാത്രം അടുത്ത ദിവസം ജോലിക്ക് ഹാജരായാല്‍ മതി.

ഉറവിടം വ്യക്തമല്ലാത്ത രണ്ടു കോവിഡ് കേസുകള്‍ കഴിഞ്ഞ ദിവസം തൂണേരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് റാപിഡ് ആന്‍റിജന്‍ ടെസ്റ്റ് നടത്തിയത്. 47 പേരുടെ ആന്‍റിജന്‍ പരിശോധനാ ഫലം പോസിറ്റീവായി. അടുത്ത ദിവസവും കൂടുതല്‍ പേരില്‍ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *