എല്ലാവരുടെയും പിന്തുണ സുധാകരനുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി; തീരുമാനം അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല
കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ച നടപടിയെ സ്വാഗതം ചെയ്ത് നേതാക്കൾ. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കെ സുധാകരന്റെ നേതൃത്വത്തിന് കഴിയുമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. എല്ലാവരുടെയും പിന്തുണ സുധാകരന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാകരനെ അഭിനന്ദിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു
സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തിപ്പെടുമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് ശക്തിപ്പെടേണ്ടത് യുഡിഎഫിന് ആവശ്യമാണ്. അതിനായി കോൺഗ്രസ് നേതൃത്വമെടുത്ത തീരുമാനം പുതുജീവൻ നൽകും. എല്ലാവിധ സഹകരണവും ലീഗിൽ നിന്നുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു