സുശീൽ കുമാറിന് ജയിലിൽ പ്രത്യേക ഭക്ഷണം നൽകണമെന്ന് കോടതി
കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന ഗുസ്തി താരം സുശീൽ കുമാറിന് ജയിലിൽ പ്രത്യേക ഭക്ഷണം നൽകാൻ കോടതി ഉത്തരവ്. സുശീലിന്റെ അഭിഭാഷകൻ പ്രദീപ് റാണ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്വീർ സിങ് ലാംബ മുമ്പാകെ സമർപ്പിച്ച പ്രത്യേക അപേക്ഷയിലാണ് ഉത്തരവ്. പ്രോട്ടീൻ കൂടിയ ഭക്ഷണവും സപ്ലിമെന്ററി ഫുഡും നൽകാനാണ് കോടതിയുടെ അനുമതി. മേയ് 22നാണ് മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണ കൊലപാതക കേസിൽ സുശീൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.